Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jet Crash

America

അ​മേ​രി​ക്ക​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണു; പൈ​ല​റ്റ​ട​ക്കം ഏ​ഴ് മ​ര​ണം

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് പൈ​ല​റ്റ​ട​ക്കം ഏ​ഴ് പേ​ർ മ​രി​ച്ചു. ഗു​രു​ത​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ൾ ചി​കി​ത്സ​യി​ലാ​ണ്. ഹൂ​സ്റ്റ​ൺ സ്വ​ദേ​ശി​യാ​യ പെെ​ല​റ്റ് ജേ​ക്ക​ബ് ഹോ​സ്മ​ർ (47) അ​ട​ക്കം മൂ​ന്ന് ജീ​വ​ന​ക്കാ​രും അ​ഞ്ച് യാ​ത്ര​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

മെ​യ്ൻ സം​സ്ഥാ​ന​ത്തെ ബാം​ഗോ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​പ​ക​ടം. ബോം​ബാ​ർ​ഡി​യ​ർ ച​ല​ഞ്ച​ർ 600 എ​ന്ന ചെ​റു​വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് കാ​ഴ്ച​പ​രി​ധി കു​റ​ഞ്ഞ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​റി​യി​ച്ചു.‌‌ സം​ഭ​വ​ത്തി​ൽ എ​ഫ്എ​എ​യും ദേ​ശീ​യ ഗ​താ​ഗ​ത സു​ര​ക്ഷാ ബോ​ർ​ഡും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.

Latest News

Up